Kerala

മോദി വീണ്ടും ഇന്ത്യ ഭരിക്കും; സ്ത്രീകളോടുള്ള മോശം പെരുമാറ്റം സിപിഎം ശീലമെന്ന് ബിപ്ലബ് കുമാര്‍ ദേബ്

 നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒരിക്കല്‍ക്കൂടി ഇന്ത്യ  ഭരിക്കുമെന്ന് ബിപ്ലബ് കുമാര്‍ ദേബ്‌ 

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് തൃശൂര്‍ ചാവക്കാട്ട്. കമ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ടുള്ള ലോക രാജ്യങ്ങളിലും ഇന്ത്യയിലെ സംസ്ഥാനങ്ങളിലും സ്ത്രീകളോട് മോശമായുള്ള പെരുമാറ്റമാണ് അവരുടെ പാരമ്പര്യമെന്ന് അദ്ദേഹം ആരോപിച്ചു. ഭാരതീയ മല്‍സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യാനായിരുന്നു ത്രിപുര മുഖ്യമന്ത്രി.

സിപിഎം പറയുന്ന വനിതാ ക്ഷേമവും നവോത്ഥാനത്തേയും അദ്ദേഹം പരിഹസിച്ചു. വനിത ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണിനെ പാര്‍ട്ടി ഓഫിസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ ക്രൂശിക്കാന്‍ ശ്രമിച്ച സര്‍ക്കാരാണിത്. സ്ത്രീകളുടെ ഉന്നമനത്തിനായി നിലക്കൊള്ളുന്നുവെന്ന് സിപിഎമ്മുകാര്‍ പറയുന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ആരാണ് നയിക്കുകയെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒരിക്കല്‍ക്കൂടി ഇന്ത്യ  ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT