പ്രതീകാത്മക ചിത്രം 
Kerala

മോഷണം തടയാനായി സിസിടിവി ക്യാമറകള്‍ വെച്ചു; അതും കള്ളന്‍ അടിച്ചുമാറ്റി!

സ്‌കൂളിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ കള്ളന്‍ മോഷ്ടിച്ചതായി പരാതി.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സ്‌കൂളിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ കള്ളന്‍ മോഷ്ടിച്ചതായി പരാതി. കോട്ടയം ജില്ലയിലെ പുത്തന്‍പുറത്താണ് സംഭവം. ബ്ലോസം വാലി സ്‌കൂള്‍ ഓഫ് ഏയ്ഞ്ചല്‍സില്‍ കഴിഞ്ഞ മാസം മോഷണ ശ്രമം ഉണ്ടായതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ മോഷണത്തിനെത്തിയ കള്ളന്‍ ക്യാമറകളില്‍ ഒന്നുമായി കടന്നുകളയുകയായിരുന്നു.

നാല് ക്യാമറകളാണ് സ്‌കൂള്‍ അധികൃതര്‍ സ്ഥാപിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം മുകളിലേക്ക് തിരിച്ച് വയ്ക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. മുഖംമൂടി ധരിച്ചെത്തിയ ചെറുപ്പക്കാരനായ യുവാവിന്റെ ദൃശ്യം പുറത്തെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന മോഷണ ശ്രമത്തിനിടയില്‍ വാതിലുംകളും അലമാരകളും തകര്‍ത്തിട്ടാണ് കള്ളന്‍ കടന്നുകളഞ്ഞത്. ഈ കേസില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് സിസിടിവി മോഷ്ടിച്ച് കള്ളന്‍ വീണ്ടും തലവേദന സൃഷ്ടിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ