Kerala

'യക്ഷി'യുടെ പേരില്‍ ചിലര്‍ തല്ലാന്‍ വന്നിട്ടുണ്ട്; നക്‌സലായി മുദ്രകുത്താനും ശ്രമമുണ്ടായെന്ന് കാനായി കുഞ്ഞിരാമന്‍

കേരളത്തിലെ കലാരംഗത്ത് യക്ഷി വരുത്തിയ മാറ്റം വലിയതാണ്. വികസിത രാജ്യങ്ങളില്‍ പോലും യക്ഷി പോലൊരു ശില്‍പം അക്കാലത്ത് നിര്‍മ്മിക്കാന്‍ സാധ്യമായിരുന്നുവോയെന്ന് സംശമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

 കൊച്ചി : മലമ്പുഴയില്‍ നിര്‍മ്മിച്ച വിഖ്യാത ശില്‍പ്പമായ 'യക്ഷി'യുടെ പേരില്‍ തനിക്ക് കടുത്ത എതിര്‍പ്പുകള്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കാനായി കുഞ്ഞിരാമന്‍. ചിലര്‍ തല്ലാന്‍ വരെ വന്നിട്ടുണ്ട്. അത്തരമൊരു ശില്‍പ്പം കേരളത്തിലെ പൊതുസ്ഥലത്ത് നിര്‍മ്മിക്കാനാവുമോ എന്ന ആശങ്ക എഞ്ചിനീയര്‍മാര്‍ വരെ തന്നോട് പങ്കുവച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. 

 കേരളത്തിലെ കലാരംഗത്ത് യക്ഷി വരുത്തിയ മാറ്റം വലിയതാണ്. വികസിത രാജ്യങ്ങളില്‍ പോലും യക്ഷി പോലൊരു ശില്‍പം അക്കാലത്ത് നിര്‍മ്മിക്കാന്‍ സാധ്യമായിരുന്നുവോയെന്ന് സംശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശില്‍പ്പികള്‍ക്ക് കേരളത്തെക്കാള്‍ പറ്റിയ ദേശമില്ല.സൃഷ്ടിയെ കുറിച്ച് വിലയിരുത്തേണ്ടത് കാണുന്ന ജനങ്ങളാണെന്നും കാനായി കൂട്ടിച്ചേര്‍ത്തു. 

താന്‍ അന്നും ഇന്നും ഗാന്ധിയന്‍ ആണ്. യക്ഷി ഉണ്ടാക്കിയ കാലത്ത് താന്‍ നക്‌സലാണെന്ന് ആരൊക്കെയോ പറഞ്ഞ് പരത്തിയിരുന്നുവെന്നും പിന്നീട് പൊലീസെത്തി അന്വേഷിച്ച് ബോധ്യമായ ശേഷമാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എസ് നന്ദഗോപാലിന്റെ ഓര്‍മയില്‍ 'നാണപ്പ ആര്‍ട്ട് ഗ്യാലറി'യില്‍ സംഘടിപ്പിച്ച മുഖാമുഖത്തിലായിരുന്നു കാനായി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി