Kerala

യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; കൊച്ചി മെട്രോ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്

മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുളള മെട്രോ ട്രെയിന്‍ സര്‍വീസ് നാളെ ഉദ്ഘാടനം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുളള മെട്രോ ട്രെയിന്‍ സര്‍വീസ് നാളെ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ 14 ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ആലുവ മുതല്‍ തൈക്കൂടം വരെയുളള യാത്രയ്ക്കും തിരിച്ചും ഇളവ് ബാധകമായിരിക്കും.

സെപ്റ്റംബര്‍ 25വരെ മെട്രോ സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ്ങും സൗജന്യമായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 11ന് മെട്രോ മഹാരാജാസ് കോളേജ്- തൈക്കൂടം ലൈന്‍ ഉദ്ഘാടനം ചെയ്യും. യാത്രക്കാരെ കയറ്റിയുളള റഗുലര്‍ സര്‍വീസ് ബുധനാഴ്ച രാവിലെ തുടങ്ങും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

'ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകണം, ഗുരുവായൂരപ്പനെ സേവിച്ച് എനിക്ക് മരിക്കണം'; സുരേഷ് ഗോപി

വേനല്‍ മഴ വരുന്നു, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാലിക്കറ്റ് സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ ഒഴിവ്, മാർച്ച് മൂന്ന് വരെ അപേക്ഷിക്കാം

ദേവി അവാര്‍ഡ്, 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം; പ്രതിഷേധം തള്ളി ആരോഗ്യ മന്ത്രി: ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT