Kerala

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ഞായറാഴ്ചകളില്‍ തിരുവനന്തപുത്ത് നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കു സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കു സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. കൊച്ചുവേളിയില്‍ നിന്നു ഞായറാഴ്ച വൈകിട്ടു 5ന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.40ന് കൃഷ്ണരാജപുരത്ത് എത്തും.

മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു 2നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പര്‍, 2 തേഡ് എസി, 2 ജനറല്‍ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക. 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്‌പെഷല്‍ സര്‍വീസ്. ഇത് താല്‍ക്കാലിക നടപടിയാണെങ്കിലും കൊച്ചുവേളി ബാനസവാടി ഹംസഫര്‍ എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുളള സാധ്യതയും റെയില്‍വേ ആരായും.

ഞായറാഴ്ച സ്ഥിരം സര്‍വീസ് ലഭിക്കാന്‍ ഇപ്പോള്‍ ആഴ്ചയില്‍ 2 ദിവസം സര്‍വീസ് നടത്തുന്ന ഹംസഫര്‍ എക്‌സ്പ്രസിന്റെ യാത്രാദിവസങ്ങളിലും സമയക്രമത്തിലും മാറ്റം വരുത്തിയാല്‍ മതിയാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'