Kerala

യുഎഇയില്‍ ടയര്‍ പൊട്ടിത്തെറിച്ച്  മലയാളിക്ക് ദാരുണാന്ത്യം

അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റാസല്‍ഖൈമ: അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കൊല്ലം ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ (48), ബംഗ്ലാദേശ് സ്വദേശി എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റാസല്‍ഖൈമയിലെ ജസീറയിലെ സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് സ്വദേശി ടയര്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശി സംഭവ സ്ഥലത്തുവെച്ചും നിസാര്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി യുഎഇയിലുള്ള നിസാര്‍, വിസ ക്യാന്‍സല്‍ ചെയ്ത് അടുത്ത മാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്

UNIVERSITY OF KERALA: വനിതാ ഹോസ്റ്റലിൽ കുക്ക്, കിച്ചൺ ഹെൽപ്പർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

സിഇസി ആക്ട് കേസിലെ ഭിന്നവിധി പിൻവലിക്കണമെന്ന ഹർജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍