Kerala

യുഡിഎഫ് 16, എൽഡിഎഫ് 3; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ സർവേ

പശ്ചിമ ബം​ഗാളിൽ തൃണമൂലും (42), തമിഴ്നാട്ടിൽ ഡിഎംകെ- കോൺ​ഗ്രസ് സഖ്യവും(35),ആന്ധ്രയിൽ വൈഎസ്ആർ(25) ഉം വീതം സീറ്റ് നേടുമെന്നും സർവേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗവിന്റെ പ്രവചനം. വിഎംആറുമായി ചേർന്ന് നടത്തിയ സർവേ ഫലത്തിലാണ് ഈ പ്രവചനം. സംസ്ഥാനത്തെ ഇരുപത് സീറ്റുകളില്‍ 16 എണ്ണത്തിൽ യുഡിഎഫും മൂന്നിടത്ത് എൽഡിഎഫും വിജയിക്കുമെന്നും സർവേ പറയുന്നു. ജനുവരി ആദ്യം നടത്തിയ സർവേയുടെ വിവരങ്ങളാണ് ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്ത് വിട്ടത്. 
നേരത്തെ പുറത്ത് വന്ന ഇന്ത്യാ ടുഡേ, റിപ്പബ്ലിക് ടിവി, എബിപി സർവേകളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു. എൻഡിഎ അക്കൗണ്ട് തുറക്കില്ലെന്നായിരുന്നു ഇവയുടെ പ്രവചനം.

പശ്ചിമ ബം​ഗാളിൽ തൃണമൂലും (42), തമിഴ്നാട്ടിൽ ഡിഎംകെ- കോൺ​ഗ്രസ് സഖ്യവും(35),ആന്ധ്രയിൽ വൈഎസ്ആർ(25) ഉം വീതം സീറ്റ് നേടുമെന്നും സർവേ പറയുന്നു. കർണാടകയിൽ ബിജെപി അധികാരത്തിലെത്തുമെന്നും പുതുച്ചേരിയിൽ കോൺ​ഗ്രസ് വിജയിക്കുമെന്നുമാണ് മറ്റിടങ്ങളിലെ പ്രവചനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT