Kerala

യുവതി വിവാഹാഭ്യർഥന നിരസിച്ചു; അധ്യാപകൻ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയായ തൻസീം അൽ മുബാറക്ക് (30) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പെരുവന്താനം തെക്കേമലയിൽ വച്ചായിരുന്നു ആത്മഹത്യാശ്രമം. 

ഇരുചക്രവാഹനത്തിലാണ് തൻസീം തെക്കേമലയിലെത്തിയത്. രാവിലെ ആറരയോടെ ജോലിക്കുപോയ തൊഴിലാളികളാണ് ഇയാളെ ആദ്യം കണ്ടത്. രക്തം ഒലിച്ച് കിടന്ന തൻസീമിനെ നാട്ടുകാർ ചേർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

എറണാകുളത്ത് സ്വകാര്യ സ്കൂളിൽ അധ്യാപകനാണ് തൻസീം. എറണാകുളത്ത് തന്നെ ജോലിചെയ്യുന്ന പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ തസ്നീം ഇവിടെയെത്തി. പെൺക്കുട്ടിയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. ഇതോടെ ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറക്കുകയായിരുന്നു.

കഴുത്തിൽ അഞ്ച് സ്റ്റിച്ചുകൾ ഉണ്ടെന്നും തൻസീമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT