Kerala

യുവതികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ പരിമിതിയുണ്ട്;  സാവകാശം വേണമെന്ന് ദേവസ്വം ബോര്‍ഡ് 

ശബരിമലയില്‍ യുവതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്  ഹൈക്കോടതിയില്‍ . മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നത് വരെ സാവകാശം അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ യുവതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നത് വരെ സാവകാശം അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുപ്രിംകോടതി വിധി പ്രകാരം ശബരിമല സന്ദര്‍ശനത്തിനൊരുങ്ങിയ നാല് സ്ത്രീകള്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം.

ദേവസ്വം ബോര്‍ഡ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ഉന്നതതല സമിതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് പി രാമന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഹൈക്കോടതി നിയോഗിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന വാദത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT