കൊല്ലം: വാടകയ്ക്കു വീടെടുത്തു യുവതിക്കൊപ്പം താമസിച്ചയാളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. 49കാരനായ പരവൂർ സ്വദേശി ബിജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച രാത്രി കിണറ്റിൽ നിന്ന് കണ്ടെടുത്തത്. ഒരാഴ്ച മുൻപാണു യുവതിക്കൊപ്പം ഇയാൾ ചാത്തന്നൂരിൽ വീട് വാടകയ്ക്കെടുത്തു താമസം തുടങ്ങിയത്.
ശാസ്താംകോട്ട സ്വദേശിയായ യുവതിക്കൊപ്പമാണ് ബിജു ഇവിടെ താമസിച്ചിരുന്നത്. മരണവാർത്ത പുറത്തറിഞ്ഞ് പൊലീസ് എത്തിയതിന് പിന്നാലെ യുവതി ഇവിടെ നിന്ന് മുങ്ങി.
രാത്രി ഇവിടെനിന്ന് വഴക്ക് കേട്ടെന്നാണ് അയൽവാസികളുടെ മൊഴി. ബിജു കിണറ്റിൽ വീണ വിവരം രാത്രിതന്നെ യുവതി ബിജുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇവർ വിവരം കൈമാറിയതനുസരിച്ച് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്ത്. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഇന്നലെ രാവിലെ മുതൽ യുവതിയെ കാണാതായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates