Kerala

യുവതികൾക്ക് പൊലീസ് യൂണിഫോം : പരാതിയുമായി മുൻ ഡിവൈഎസ്പി

കേരള പൊലീസ് ആക്ട് 43 പ്രകാരം പൊലീസ് യൂണിഫോം സേനാം​ഗങ്ങൾ അല്ലാത്തവർ ഉപയോ​ഗിക്കുന്നത് കുറ്റകരമാണ്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമല കയറാനെത്തിയ യുവതികൾക്ക് പൊലീസ് യൂണിഫോം നൽകിയ സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ പരാതി.  സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായി വിരമിച്ച കോട്ടയം മാഞ്ഞൂർ സ്വദേശി കെ.എം. രാജീവാണ് പമ്പ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കേരള പൊലീസ് ആക്ട് 43 പ്രകാരം പൊലീസ് യൂണിഫോം സേനാം​ഗങ്ങൾ അല്ലാത്തവർ ഉപയോ​ഗിക്കുന്നത് കുറ്റകരമാണ്. ഈ പശ്ചാത്തലത്തിൽ യൂണിഫോം ഉപയോ​ഗിച്ച് കയറിയതിന് യുവതികൾക്കെതിരെയും, ഇതിനു പ്രേരണ നൽകിയ ഉദ്യോ​ഗസ്ഥർക്കെതിരെയും കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 

ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്ടിവിസ്റ്റ് രഹന ഫാത്തിമ, ആന്ധ്രക്കാരിയായ വനിത മാധ്യമപ്രവർത്തക കവിത എന്നിവരെ പൊലീസ് ജാക്കറ്റും ഹെൽമറ്റും നൽകി മല ചവിട്ടാൻ അനുവദിച്ചത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും പൊലീസ് നടപടിയെ വിമർശിച്ചിരുന്നു. എല്ലാവർക്കും തോന്നുംപോലെ പൊലീസ് യൂണിഫോം ധരിക്കാൻ കഴിയുമോ എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT