Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; വാട്‌സാപ്പില്‍ പ്രചരിപ്പിച്ചു; സഹോദരന്റെ സുഹൃത്ത് അറസ്റ്റില്‍

നിരന്തരം ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ഭീക്ഷണിപ്പെടുത്തി. തുടര്‍ന്ന് മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പന്തളത്ത് വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ കുളനട സ്വദേശി സിനു രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരന്റെ സുഹൃത്താണ് അറസ്റ്റിലായ സിനു രാജന്‍. 2018 മാര്‍ച്ചിലാണ് പരാതിക്കാസ്പദമായ സംഭവം.

യുവതിയുടെ വീട്ടിലെത്തിയ സിനു രാജന്‍ യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. നിരന്തരം ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ഭീക്ഷണിപ്പെടുത്തി. തുടര്‍ന്ന് മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു. പല തവണ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും വാങ്ങി പണയം വെയ്ക്കുകയും ചെയ്തു.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ സിനു രാജന്‍ പ്രചരിപ്പിച്ചതോടെയാണ് ഈ മാസം മൂന്നാം തീയതി യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനു രാജനെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുമ്പ് മഹാരാഷ്ട്രയില്‍ നിന്നെത്തിയ സിനു വീട്ടില്‍ ക്വാറന്റീനിലായിരുന്നു. കൊവിഡ് നെഗറ്റീവായ പരിശോധനാഫലം വന്നതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ