Kerala

യുവനടിയുടെ ക്രോസ് വിസ്താരം ഇന്നുമുതൽ ; ഭാമയുടേയും സിദ്ധിഖിന്റെയും വിചാരണയിലും തീരുമാനമായേക്കും

നടി രമ്യാ നമ്പീശന്‍ ,സംവിധായകന്‍ ലാലിന്‍റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ, ആക്രമണത്തിന് ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. മൂന്ന് ദിവസം നീണ്ടുനിൽക്കും. കോവിഡ് മൂലം നിർത്തിവെച്ച വിചാരണ നീണ്ട ഇളവേളയ്ക്ക് ശേഷമാണ് സജീമാകുന്നത്. പ്രൊസിക്യൂഷന്‍റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂർത്തിയായിരുന്നു.

പ്രതിഭാഗത്തിന്‍റെ ക്രോസ് വിസ്താരം ആരംഭിക്കാനിരിക്കെ കോവിഡ് വ്യാപിച്ചതോടെ, വിചാരണ നിർത്തിവെക്കകുയായിരുന്നു. മാര്‍ച്ച് 24 ന് ശേഷം വിസ്താരം നടന്നിട്ടില്ല.നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍ ,സംവിധായകന്‍ ലാലിന്‍റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും. ഇതിന്‍റെ തീയതിയും കോടതി നിശ്ചയിച്ചേക്കും.  

നടന്‍ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിന‍്റെ തീയതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിന‍െ മുൻപ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്ക് മൂലം മാറ്റിവെക്കുകയായിരുന്നു. ഭാമയെ വിസ്തരിക്കുന്നത് പ്രൊസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് നീട്ടിയത്. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT