Kerala

യുവമോര്‍ച്ച നേതാവ് പൊള്ളലേറ്റ് മരിച്ച സംഭവം; സംശയത്തിന്റെ നിഴലില്‍ അമ്പിളി, കാറില്‍ നിന്നും വലിച്ചിറക്കി കത്തിച്ചു

അമ്പിളി എന്നെ ചതിച്ചു. മണ്ണൂര്‍ക്കാവ് ശിവക്ഷേത്രം മൂന്നു ലക്ഷം എന്നും കാറില്‍ നിന്നും ലഭിച്ച കവറില്‍ എഴുതിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ആറ്റിങ്ങല്‍: യുവമോര്‍ച്ചാ പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജ് പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം നീളുന്നത് അമ്പിളിയെന്ന വ്യക്തിയിലേക്ക്. പൊള്ളലേറ്റ നിലയില്‍ സജിന്‍രാജിനെ കണ്ടെത്തിയ സ്ഥലത്തെ കാറിനുള്ളില്‍ നിന്നും ലഭിച്ച കവറില്‍ അമ്പിളിയെന്ന വ്യക്തിയുടെ ചതിയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കാറില്‍ നിന്നും ലഭിച്ച കവറില്‍ ഒറ്റപ്പാലം സ്വദേശി, അച്ഛന്‍ രാജന്‍, ലാലു(30) എന്നാണ് എഴുതിയിരിക്കുന്നത്. അമ്പിളി എന്നെ ചതിച്ചു. മണ്ണൂര്‍ക്കാവ് ശിവക്ഷേത്രം മൂന്നു ലക്ഷം എന്നും ഇതില്‍ എഴുതിയിട്ടുണ്ട്. ഒറ്റപ്പാലം വിടുന്നതിന് മുന്‍പ് ബുധനാഴ്ച ബിജെപിയുടെ സമരപരിപാടിയിലും സജിന്‍രാജ് പങ്കെടുത്തിരുന്നു. 

ബുധനാഴ്ച ഉച്ചവരെ ഒറ്റപ്പാലത്തുണ്ടായിരുന്ന സജിന്‍രാജിന്റെ മൊബൈല്‍ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആയി. ടോള്‍ പ്ലാസകളില്‍ നിന്നുമുള്‌ല ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നത്. 

കടക്കെണിയിലായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് സജിന്‍രാജ് വാടകയ്‌ക്കെടുത്ത കാറുമായി ഒറ്റപ്പാലം വിട്ടതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കരമന സ്വദേശിയുടെ കാര്‍ രണ്ട് മാസം മുന്‍പായിരുന്നു സജിന്‍രാജ് വായകയ്ക്ക് എടുത്തത്. 

ആറ്റിങ്ങലിലെ മാമത്താണ് സജിന്‍രാജിനെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഈ കാറില്‍ തന്നെയാണ് സജിന്‍ തിരുവന്തപുരത്തേക്ക് യാത്ര തിരിച്ചതെന്ന് സുഹൃത്തുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. 

വ്യാഴാഴ്ച രാവിലെ ആറു മണിയോടെ, സമീപത്തുള്ള കടയിലെ കാവല്‍ക്കാരനാണ് ഞെരക്കം കേട്ട് സജിന്‍ രാജിനെ കണ്ടെത്തിയത്. കാര്‍ നിര്‍ത്തിയതിന് ശേഷം സജിന്‍രാജ് സ്വയം പെട്രോള്‍ ഒളിച്ച് തീകൊളുത്തിയതാകാം എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ ദേശീയ പാതയിലൂടെ വരുമ്പോള്‍ കാര്‍ നിര്‍ത്തിച്ച് തന്നെ ചിലര്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്നാണ് സജിന്‍രാജ് മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരോട് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT