Kerala

യൂട്യൂബ് നോക്കി വ്യാജ വാറ്റ്; പത്തനംതിട്ടയിൽ അമ്മയും മകനും പിടിയിൽ

യൂട്യൂബ് നോക്കി വ്യാജ വാറ്റ്; പത്തനംതിട്ടയിൽ അമ്മയും മകനും പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അനധികൃതമായി ചാരായം വാറ്റിയ അമ്മയും മകനും അറസ്റ്റിൽ. കുമ്പഴ വലഞ്ചുഴിയിലാണ് വ്യാജ വാറ്റ് പിടിച്ചത്. ഇവരുടെ പക്കൽ നിന്ന് ഒന്നര ലിറ്റര്‍ ചാരായം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

കുമ്പഴ വലഞ്ചുഴിയില്‍ ചാങ്ങപ്ലാക്കല്‍ വീട്ടില്‍ ജിജി തോമസ്, അമ്മ തങ്കമ്മ എന്നിവരാണ് അറസ്റ്റിലായത്. യൂട്യൂബില്‍ നോക്കിയാണ് ഇവര്‍ ചാരായ നിര്‍മാണം മനസ്സിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

രഹസ്യ വിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊലീസിനെ കണ്ട് പ്രതികള്‍ 50 ലിറ്ററോളം വാഷ് ഒഴിച്ചുകളഞ്ഞു. 

പത്തനംതിട്ട പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ന്യൂമാന്‍, എസ്ഐ ഹരി, സവിരാജ്, സുരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

കേരളത്തിൽ യുഡിഎഫ്, ബംഗാളിൽ മമത 'ഔട്ട്', ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളാണോ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സ്വര്‍ണ മോതിരമിട്ട പാമ്പ്; കണ്ടത് വീട്ടിലെ മേശവലിപ്പില്‍, അമ്പരപ്പ്

വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റു; കരിപ്പൂരില്‍ യുവാവ് തളര്‍ന്നു വീണ് മരിച്ചു

പുതുച്ചേരിയിൽ എൻഡിഎ തന്നെ; നില മെച്ചപ്പെടുത്തി ഇന്ത്യാ മുന്നണി, എക്സിറ്റ് പോൾ ഫലം

SCROLL FOR NEXT