Kerala

യൂട്യൂബ് വഴി വ്യാജവാറ്റ് പഠിച്ചു; വാറ്റിത്തുടങ്ങി മണിക്കൂറുകള്‍ക്കകം പിടിവീണു

മെഡ‍ിക്കല്‍ കോളജ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടര മണിക്കൂര്‍ നിരീക്ഷിച്ചാണ് യുവാക്കളെ കുടുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട്  വ്യാജ വാറ്റിനിടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുറ്റിച്ചിറ സ്വദേശി അനൂപ്, ചേളാരി സ്വദേശി ഷഹനു എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്.  തൊണ്ടയാടിനു സമീപം വാടക വീട്ടിലായിരുന്നു അനൂപിന്റെയും ഷഹനുവിന്റെയും വ്യാജ വാറ്റ്.

യൂട്യൂബ് വഴിയാണ് ഇവർ വ്യാജ വാറ്റ് പഠിച്ചത്. ഇതിനുശേഷം സ്വന്തമായി വാറ്റിത്തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിവീഴുകയായിരുന്നു. മെഡ‍ിക്കല്‍ കോളജ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടര മണിക്കൂര്‍ നിരീക്ഷിച്ചാണ് യുവാക്കളെ കുടുക്കിയത്. ഇരുന്നൂറ് ലീറ്റര്‍ വാഷും, ചാരായവും, വാറ്റാൻ ഉപയോഗിച്ച പാത്രങ്ങളും ഗ്യാസ് സിലിണ്ടറും അടുപ്പുമുള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വടകരയില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മണിയൂരിലെ കശുമാവിന്‍ തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന 350 ലീറ്റര്‍ വാഷ് പിടികൂടി. കൊടുവള്ളിയില്‍ നിന്ന് 300 ലീറ്ററും പുതുപ്പാടിയില്‍ നിന്ന് 250 ലീറ്റര്‍ വാഷും പിടികൂടി. മണിയൂര്‍ മണ്ടങ്കണ മലയില്‍ 50 ലീറ്റര്‍ വാഷും രണ്ടര ലീറ്റര്‍ ചാരായവും സൂക്ഷിച്ചതിന് ഒരാള്‍ക്കെതിരെ കേസെടുത്തു. എക്സൈസ് പരിശോധന മനസിലാക്കി ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ പ്രതിക്ക് 20 വർഷം കഠിനതടവ്

SCROLL FOR NEXT