Kerala

യെദിയൂരപ്പയ്ക്കായി കേരളത്തിലെ ക്ഷേത്രത്തിൽ വഴിപാട്; പൊന്നുംകുടവും പട്ടം താലി സമർപ്പണവും 

തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തിലാണ് യെദിയൂരപ്പയുടെ പേരിൽ പ്രത്യേക വഴിപാടുകൾ നടത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കർണ്ണാടക രാഷ്‌ട്രീയത്തിൽ അനിശ്ചിതത്വങ്ങൾ തുടരുമ്പോൾ ബിജെപി നേതാവ് യെദിയൂരപ്പയ്ക്കുവേണ്ടി കേരളത്തിൽ പ്രത്യേക വഴിപാടുകൾ.  തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തിലാണ് യെദിയൂരപ്പയുടെ പേരിൽ പ്രത്യേക വഴിപാടുകൾ നടത്തുന്നത്. 

അനിഴം നക്ഷത്രക്കാരനായ യെദിയൂരപ്പയുടെ പേരിൽ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം സമർപ്പണം നടത്തി. മറ്റൊരു പ്രധാന വഴിപാടായ പട്ടം താലി സമർപ്പണവും നെയ്‌വിളക്ക് സമർപ്പണവും ഈ ദിവസങ്ങളിൽ നടത്തിയിരുന്നു. 

മുൻപ് പല തവണ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട് യെഡിയൂരപ്പ. ഇന്ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ ബിജെപി വിജയിച്ചാൽ യെദിയൂരപ്പ വീണ്ടും ക്ഷേത്രത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഒരു വിശ്വസ്ത സുഹൃത്ത് വഴിയാണു ഇപ്പോൾ ക്ഷേത്ര വഴിപാടുകൾ നടത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT