Kerala

രജിത് കുമാര്‍ ഒളിവില്‍; വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ രണ്ടുപേര്‍ അറസ്റ്റില്‍ 

ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിന് കോവിഡ് 19 ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിന് കോവിഡ് 19 ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചേലാമറ്റം സ്വദേശികളായ നിബാസ്, അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രജിത് കുമാര്‍ ഒളിവിലാണെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. 

നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ഞായറാഴ്ച രാത്രി കുട്ടികളുമായി വലിയ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രജിത് കുമാറിന് സ്വീകരണം നല്‍കാനെത്തിയത്.

കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച വിമാനത്താവളത്തില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിമാനത്തവളത്തില്‍ എത്തുന്നവര്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT