Kerala

രണ്ടാം ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ലോകകേരള സഭ സ്ഥിരം വേദിയാക്കാനുള്ള നിയമനിര്‍മ്മാണത്തിന് കരട് ബില്‍ ചര്‍ച്ച ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വൈകീട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം  ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ ഹാളിലാണ് സമ്മേളനം. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് സഭയുടെ അധ്യക്ഷന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നയരേഖ അവതരിപ്പിക്കും. ലോകകേരള സഭ സ്ഥിരം വേദിയാക്കാനുള്ള നിയമനിര്‍മ്മാണത്തിന് കരട് ബില്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ നുന്നുള്ള പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും ഉള്‍പ്പെടെ 351 അംഗങ്ങള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT