Kerala

രണ്ടു വര്‍ഷം മുന്‍പ് ശ്വാസകോശത്തില്‍ പല്ല് കുടുങ്ങി, മാറാതെ ന്യൂമോണിയ; നീക്കം ചെയ്തു

രണ്ട് വര്‍ഷം മുന്‍പ് ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ലാണ് മാറാതെയുള്ള ന്യുമോണിയയ്ക്ക് കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; രണ്ട് വര്‍ഷമായി മാറാതെയുള്ള ന്യുമോണിയയില്‍ കഷ്ടപ്പെടുകയായിരുന്നു കാസര്‍കോട് സ്വദേശിനി. അവസാനം ന്യൂമോണിയയ്ക്ക് കാരണമായ വില്ലനെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ശ്വാസകോശത്തില്‍ നിന്ന്. രണ്ട് വര്‍ഷം മുന്‍പ് ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ലാണ് മാറാതെയുള്ള ന്യുമോണിയയ്ക്ക് കാരണമായത്. ശ്വാസകോശത്തില്‍ നിന്ന് പല്ല് നീക്കം ചെയ്തു. 

63 വയസുകാരിയായ സ്ത്രീയാണ് മാറാതെയുള്ള ന്യൂമോണിയയെ തുടര്‍ന്ന് ദുരിതത്തിലായത്. പലസ്ഥലത്തും ചികിത്സിച്ചിട്ടും രോഗം മാറാത്തതിനെ തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നത്. പരിശോധനയില്‍ ഇടത്തെ ശ്വാസകോശത്തില്‍ പല്ലു കുടുങ്ങിയതു മൂലമുണ്ടായ മുഴ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ പല്ലും മുഴയും നീക്കം ചെയ്തു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി 48 മണിക്കൂറിനുള്ളില്‍ രോഗി ആശുപത്രി വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിശ്വസ്തയായ സംസ്ഥാന അധ്യക്ഷയും പടിയിറങ്ങി; മമതയ്ക്ക് തിരിച്ചടിയായി ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി

ഇം​ഗ്ലണ്ട് താരങ്ങൾ 'വയാ​ഗ്ര' കഴിച്ച് പ്രീ ക്വാർട്ടർ കളിക്കും! വിചിത്ര തീരുമാനത്തിന് പിന്നിൽ...

പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കടത്തനാട് സഹകരണ സംഘം തട്ടിപ്പ്: ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് അറസ്റ്റിൽ

'ഈ കഥ ആദ്യമായിട്ടാ കേള്‍ക്കുന്നത്'; ജയറാമിന്റെ 'ബഡായി' പൊളിച്ച് പാര്‍വതി; തള്ളിനൊരു അവസാനമില്ലേയെന്ന് ആരാധകര്‍