Kerala

രണ്ട് കാറുകളിലായി വില്‍പ്പനക്കെത്തിച്ച 82 കുപ്പി ഗോവന്‍ വിദേശ മദ്യം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വ്യാജ മദ്യ വില്‍പന സജീവമാകുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു എക്‌സൈസിന്റെ പരിശോധന

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കാറുകളില്‍ വില്‍പ്പനക്കെത്തിച്ച 82 കുപ്പി ഗോവന്‍ വിദേശ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയില്‍ രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വാഹനത്തിലുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശികളായ ജോബിന്‍ തോമസ്, അഖില്‍ എന്നിവരാണ് പിടിയിലായത്. 

കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വ്യാജ മദ്യ വില്‍പന സജീവമാകുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു എക്‌സൈസിന്റെ പരിശോധന. രാത്രി നടത്തിയ പരിശോധനയില്‍ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം സംശയകരമായി പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ ഒരു വാഹനത്തില്‍ 37 കുപ്പി ഗോവന്‍ വിദേശ മദ്യവും രണ്ടാമത്തെ വാഹനത്തില്‍ 45 കുപ്പി മദ്യവുമാണ് കണ്ടെത്തിയത്.

ആഘോഷ ദിവസങ്ങളിലും ഡ്രൈ ഡേകളിലും ഇവര്‍ കച്ചവടം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരെ കൂടാതെ നാല് പേര്‍ കൂടി വ്യാജ മദ്യ കച്ചവടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒളിവില്‍ പോയ ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി