Kerala

രണ്ട് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ദമ്പതികള്‍ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

ഉപേക്ഷിക്കുന്നതിന് മുന്‍പ് കുഞ്ഞിനെ ചുംബിച്ച് യുവാവ് 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനിച്ചിട്ട് രണ്ട് ദിവസം മാത്രം കഴിഞ്ഞ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഇടപ്പിള്ളി സെയ്ന്റ് ജോര്‍ജ് പള്ളിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പള്ളി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 

ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷം പള്ളിപൂട്ടുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവി കാമറയില്‍ തെളിഞ്ഞിട്ടുണ്ട്. ദമ്പതികള്‍ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒന്നിച്ചെത്തിയ യുവാവും യുവതിയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വ്യക്തമായത്. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.

രാത്രി എട്ട് മണിയോടെ ചുരിദാര്‍ ധരിച്ച ഒരു യുവതിയും യുവാവും കൈക്കുഞ്ഞുമായി പള്ളിയിലെത്തുന്നതാണ് ദൃശ്യങ്ങളില്‍. യുവാവിന്റെ കൈ പിടിച്ച് മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. ഇതിന് ഏതാനും മിനിട്ടുകള്‍ക്ക് ശേഷം ഇതേ യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം കുഞ്ഞിനെ തറയില്‍ കിടത്തി വേഗത്തില്‍ മറയുകയായിരുന്നു. ഉപേക്ഷിക്കുന്നതിന് മുമ്പ് ഇയാള്‍ കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ തന്നെയാണെന്നാണ് പൊലീസ് കരുതുന്നത്. പള്ളിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT