Kerala

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞടുപ്പ് ഫണ്ട് മോഷ്ടിച്ചു; കൊല്ലത്തുനിന്നെത്തിയ സഹായിക്കെതിരെ പൊലീസ് മേധാവിക്ക് പരാതി

കൊല്ലം സ്വദേശിയായ സഹായിയാണ് പണം മോഷ്ടിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞടുപ്പ് ഫണ്ട് നഷ്ടപ്പെട്ടതായി പരാതി. കാസര്‍കോട് മേല്‍പ്പറമ്പിലെ വീട്ടില്‍ നിന്നാണ് പണം നഷ്ടമായത്. കൊല്ലം സ്വദേശിയായ സഹായിയാണ് പണം മോഷ്ടിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

തെരഞ്ഞടുപ്പ് സമയത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നെങ്കിലും തെരഞ്ഞടുപ്പിനെ ബാധിക്കുമെന്നതിനാല്‍ ഉണ്ണിത്താന്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഉണ്ണിത്താന്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തെരഞ്ഞടുപ്പ് ഫണ്ടില്‍ നിന്ന് ഒരു വിഹിതം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. തന്നെ സഹായിക്കാനായി കൊല്ലത്തുനിന്നെത്തിയ  പ്രവര്‍ത്തകരില്‍ ഒരാളാണ് ഇതിന് പിന്നിലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

വോട്ടെടുപ്പിന് പിന്നാലെ പണം തിരികെ ചോദിച്ചപ്പോള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഫോണ്‍ നമ്പര്‍ സഹിതമാണ് പരാതി നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു പരാതി നല്‍കിയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥിരീകരിക്കുന്നില്ല. അതേസമയം പരാതി ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. മേല്‍പ്പറമ്പ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു