Kerala

രാത്രി ടയറിന്റെ കാറ്റുപോയി; വഴിയിയില്‍ കുടുങ്ങിയ യുവതിക്ക് 'നിഴല്‍' രക്ഷയ്‌ക്കെത്തി 

രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കവെ കാറിന്റെ ടയറിന്റെ കാറ്റ് പോയി വഴിയില്‍ കുടുങ്ങിയ യുവതിക്ക്  'നിഴല്‍' രക്ഷയ്‌ക്കെത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കവെ കാറിന്റെ ടയറിന്റെ കാറ്റ് പോയി വഴിയില്‍ കുടുങ്ങിയ യുവതിക്ക്  പൊലീസ് രക്ഷകരായി. സംഭവം വിവരിച്ച് സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്ററിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലായി. 

തിരുവനന്തപുരത്തുനിന്നും കോഴിക്കേട്ടേയ്ക്ക് പോവുകയായിരുന്ന കടലുണ്ടി സ്വദേശിനി ശബ്‌നയ്ക്കാണ് പൊലീസിന്റെ പുതിയ സ്ത്രീ സുരക്ഷ പദ്ധതിയായ  നിഴല്‍ മുഖേനെ സഹായം ലഭിച്ചത്. രാത്രി 9.30 ന് തൃശൂര്‍ കൊരട്ടി പൊലീസ് സ്റ്റേഷന് സമീപം ചിറങ്ങരയില്‍ വെച്ചാണ് കാറിന്റെ ടയറില്‍ കാറ്റില്ലെന്ന് മനസിലായത്.

112  എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ടതോടെ പത്തുമിനിറ്റിനകം കൊരട്ടി പൊലീസും ഹൈവെ പൊലീസും സ്ഥലത്തെത്തി. മെക്കാനിക്കിനെ വിളിച്ചുവരുത്തി സ്‌പെയര്‍ ടയര്‍ ഘടിപ്പിച്ചു നല്‍കുകയും അടുത്തവര്‍ക്ക് ഷോപ്പിലെത്തി എല്ലാ വീലിലും കാറ്റ് നിറച്ചുകൊടുക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT