കോഴിക്കോട്: മൊബൈല്‍ ഫോണില്‍ രാത്രി സംസാരിച്ചു നടന്ന യുവാവ് കുഴിയില്‍ വീണ് മരിച്ചു. നിര്‍മാണത്തിലുള്ള കെട്ടിടത്തിനു ലിഫ്റ്റ് നിര്‍മിക്കാന്‍ എടുത്ത കുഴിയില്‍ വീണാണ് മരണം. എംഎം പറമ്പ് മൊകായിക്കല്‍ ശ്രീകാര്‍ത്തികയില്‍ രാജന്റെ മകന്‍ വിപിന്‍രാജ് (28) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത്: ഇന്നലെ രാത്രി 10നു ശേഷം ബാലുശ്ശേരി ടൗണിലെത്തി തട്ടുകടയില്‍നിന്നു ഭക്ഷണം കഴിക്കുന്നതിനിടെ വിപിന്‍രാജിനു മൊബൈല്‍ ഫോണില്‍ കോള്‍ വന്നു. തുടര്‍ന്നു സംസാരിച്ചു നടന്നു നീങ്ങി. ഏറെ നേരെ കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്നു പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസും അവിടെ ഉണ്ടായിരുന്നവരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണു ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍മാണത്തിലുള്ള കെട്ടിടത്തിനു ലിഫ്റ്റ് നിര്‍മിക്കാന്‍ എടുത്ത കുഴിയില്‍ മരിച്ച നിലയില്‍ കണ്ടത്. സ്വകാര്യ ചോക്ലേറ്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. അമ്മ: പ്രസന്ന. സഹോദരന്‍: ജിത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates