Kerala

രാത്രി ഹോട്ടലില്‍ കയറി ഭക്ഷണമുണ്ടാക്കി കഴിച്ചു, പണവുമെടുത്ത് മുങ്ങി : കള്ളന്‍  ഒടുവില്‍ കുടുങ്ങി

ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിലെ പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ 5000 രൂപയും എടുത്താണ് സുധീഷ് കടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ :  രാത്രിയില്‍ ഹോട്ടലില്‍ കയറി കഞ്ഞി വച്ചു കഴിച്ച് കുളിയും കഴിഞ്ഞ്  പെട്ടിയിലെ പണവും എടുത്ത് മുങ്ങിയ കള്ളന്‍ പൊലീസ് പിടിയിലായി.  വെള്ളമുണ്ട സ്വദേശി സുധീഷാണ് പൊലീസ് പിടിയിലായത്. മോഷ്ടിക്കാന്‍ കയറുന്നിടത്തെല്ലാം ഭക്ഷണമുണ്ടാക്കി കഴിക്കുകയും, ഭക്ഷണം പൊതിഞ്ഞെടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നത് സുധീഷിന്റെ പതിവാണെന്ന് പൊലീസ് സൂചിപ്പിച്ചു. 

വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിന് മുമ്പിലുള്ള സ്ത്രീകള്‍ നടത്തുന്ന മെസ് ഹൗസിലാണ് കഴിഞ്ഞ 10 ന് സുധീഷ് മോഷ്ടിക്കാന്‍ കയറിയത്. അരി അടുപ്പത്തിട്ട ശേഷം, മെസ്സില്‍ ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന സോപ്പുപയോഗിച്ച് ഗംഭീര കുളി പാസ്സാക്കി. തുടര്‍ന്ന് ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിലെ പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ 5000 രൂപയും എടുത്താണ് സുധീഷ് കടന്നത്. 

തൊട്ടടുത്ത ദിവസം പനമരം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കയറിയ സുധീഷ് മുട്ട പുഴുങ്ങിത്തിന്നുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മാനന്തവാടിയിലെ ഹോട്ടലില്‍ കയറിയ സുധീഷ് മീന്‍കറിയും പൊറോട്ടയും പൊതിഞ്ഞെടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍  പതിഞ്ഞിരുന്നു. ഇക്കാര്യം വാര്‍ത്തയായതോടെ, എളുപ്പത്തില്‍ തിരിച്ചറിയാതിരിക്കാനായി സുധീഷ് മീശ വടിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT