Kerala

രാത്രിയില്‍ സ്ഥിരമായി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശം അയക്കും; ജലന്ധര്‍ ബിഷപ്പിനെതിരെ വൈദികന്‍

ബിഷപ്പിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും രാത്രിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായി പരാതിയുണ്ടെന്നും വൈദികന്റെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജലന്ദര്‍ ബിഷപ്പിനെതിരെ പുതിയ ആരോപണ ശരങ്ങളുമായി രൂപതയിലെ വൈദികന്‍ രംഗത്ത്. ബിഷപ്പിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും രാത്രിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായി പരാതിയുണ്ടെന്നും വൈദികന്റെ വെളിപ്പെടുത്തല്‍. പരാതികള്‍ പുറത്ത് വരാത്തത് അധികാരികളോടുളള പേടിമൂലമാണെന്നും രപതയിലെ വൈദികന്‍ പറഞ്ഞു

കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒന്‍പത് വൈദികര്‍ക്കൊപ്പം രൂപതയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രൂപതയില്‍ നിന്നോ സഭയില്‍ നിന്നോ നടപടി ഉണ്ടായില്ലെന്നും വൈദികന്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിടുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

ഫ്രാങ്കോ മുളയ്ക്കല്‍ മകളെ ഭീഷണിപ്പെടുത്തിയെന്ന് സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതിവാങ്ങി എന്നായിരുന്നു ആരോപണം. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ പറഞ്ഞ് മകള്‍ ജലന്ദറില്‍ നിന്ന് 2017 നവംബറില്‍ തനിക്ക് കത്തെഴുതിയെന്നും ആലപ്പുഴ സ്വദേശിയായ കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

25,000 രൂപയില്‍ താഴെ വില, 7,000mAh ബാറ്ററി; ലാവ അഗ്നി ഫോര്‍ ലോഞ്ച് 20ന്, ഫീച്ചറുകള്‍

മംദാനിക്ക് പിന്നാലെ വീണ്ടും ഇന്ത്യന്‍ വംശജയ്ക്ക് വിജയം; വിര്‍ജീനിയ ലെഫ്. ഗവര്‍ണറായി ഗസാല ഹാഷ്മി

മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപ; അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി

ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

SCROLL FOR NEXT