Kerala

രാമന്തളി കൊലപാതകം: രണ്ടുപേര്‍കൂടി അറസ്റ്റില്‍ 

അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയ്ക്ക കോടതിയില്‍ ഹാജരാക്കും

സമകാലിക മലയാളം ഡെസ്ക്

പയ്യന്നൂര്‍: രാമന്തളി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സത്യന്‍,ജിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയ്ക്ക കോടതിയില്‍ ഹാജരാക്കും. കേസില്‍ ഇനി പിടികൂടാനുള്ളത്  മൂന്നുപേരെക്കൂടിയാണ് എന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പയ്യന്നൂര്‍ രാമന്തളിയിലെ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് കക്കംപാറയില്‍ ചൂരക്കാട് ബിജു വെട്ടേറ്റ് മരിച്ചത്. സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജിനെ വീട്ടുമുറ്റത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 12-ാം പ്രതിയാണ് മരിച്ച ബിജു.

കൊലപാതകത്തിന് പിന്നാലെ കണ്ണൂര്‍ അക്രമ രാഷ്ട്രീയം വീണ്ടും സജീവ ചര്‍ച്ചയായി മാറി. കൊലയ്ക്ക് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു എന്ന തരത്തില്‍ വിശ്വാസ ാേഗ്യമല്ലാത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ കേസെടുത്തിയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ല, നടന്നത് സാധാരണ പരിശോധന, സിനിമാ മേഖലയില്‍ ഒരാള്‍ക്കും പണം നല്‍കാനില്ല'; വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

എൻസിഇആർടിയിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,പ്രൊഫസർ തസ്തികകളിൽ 114 ഒഴിവുകൾ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

കെഎല്‍ രാഹുലിന് സെഞ്ച്വറി; മുംബൈ വീണു, കര്‍ണാടക രഞ്ജി സെമിയില്‍

പിഎഫ് യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ സൗകര്യമൊരുങ്ങും

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി

SCROLL FOR NEXT