Kerala

രാമപുരത്ത് ബിജെപിക്ക് വോട്ടുകുറഞ്ഞു ; അന്വേഷിക്കുമെന്ന് എന്‍ ഹരി

ബിജെപിയുടെ വോട്ടുകള്‍ പഞ്ചായത്തില്‍ കുറഞ്ഞെന്നും, ഇക്കാര്യം അന്വേഷിക്കുമെന്നും സ്ഥാനാര്‍ത്ഥി എന്‍ ഹരി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : പാല ഉപതെരഞ്ഞെടുപ്പില്‍ രാമപുരം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ 751 വോട്ടുകളുടെ ലീഡാണ് നേടിയത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക് വോട്ടു കുറഞ്ഞു. 

യുഡിഎഫിന് ആധിപത്യമുള്ള പഞ്ചായത്തില്‍ മാണി സി കാപ്പന്‍ 4263 വോട്ടു നേടി. യുഡിഎഫിന്റെ ജോസ് ടോം 4101 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി 1929 വോട്ടുകളുമാണ് നേടിയത്. നോട്ടയ്ക്ക് 64 വോട്ട് ലഭിച്ചു. 

2014, 2016, 2019 തെരഞ്ഞെടുപ്പുകളില്‍ UDF മുന്നിലെത്തിയ പഞ്ചായത്താണ്. 2016ല്‍ കെഎം മാണിക്ക് 180 വോട്ടിന്റെ ലീഡ് രാമപുരം പഞ്ചായത്തില്‍ നിന്നും കിട്ടിയിരുന്നു. 

ബിജെപിക്കും മികച്ച വേരോട്ടമുള്ള പഞ്ചായത്തിലെ വോട്ടുചോര്‍ച്ച പാര്‍ട്ടിക്കകത്തും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബിജെപിയുടെ വോട്ടുകള്‍ പഞ്ചായത്തില്‍ കുറഞ്ഞെന്നും, ഇക്കാര്യം അന്വേഷിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി പറഞ്ഞു.

അതേസമയം ബിജെപി ഇടതുസ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചു എന്ന ജോസ് ടോമിന്റെ ആരോപണം ഹരി നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണ്. ആരോപണം ഉന്നയിച്ചാല്‍ മറിയുന്ന വോട്ടുകളല്ല ബിജെപിയുടേതെന്നും സ്ഥാനാര്‍ത്ഥി എന്‍ ഹരി പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

SCROLL FOR NEXT