Kerala

രാമലീലയുടെ സുപ്രധാന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍; നെഞ്ചിടിപ്പോടെ ആരാധകര്‍

റിലീസ് ചെയ്ത് മൂന്നാംനാള്‍ ദിലീപ് ചിത്രം രാമലീലയുടെ സുപ്രധാന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ - തീയേറ്ററില്‍ നിന്നും പകര്‍ത്തിയ രംഗങ്ങളാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപ് ചിത്രം രാമലീല തീയേറ്ററില്‍ എത്തിയതിന് പിന്നാലെയും വിവാദം കൈവെടിയുന്നില്ല. ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷമാണ് ദിലീപ് ചിത്രം തീയേറ്ററില്‍ എത്തിയത്. എന്നാല്‍ മൂന്നാംനാള്‍ചിത്രത്തിലെ നിര്‍ണായക രംഗങ്ങള്‍ പലതും ചോര്‍ന്ന് യൂട്യൂബില്‍ എത്തിയിരിക്കുയാണ്. 

രാഷ്ട്രീയ ത്രില്ലറായ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിന്റെ ക്ലൈമാക്‌സാണ്. ഈ രംഗങ്ങള്‍ പോലും പുറത്തായിട്ടുണ്ട്. തീയേറ്ററുകളില്‍ നിന്നും പകര്‍ത്തിയ രംഗങ്ങളാണ് പുറത്തായിരിക്കുന്നത്. ഡേ ബ്രേക്കിങ്, അശ്വതി ക്രിയേഷന്‍സ്, കേരള കഫെ, അക്ഷയ് ചന്ദ്രന്‍ എന്നീ അക്കൗണ്ടുകളിലല്‍ നിന്നാണ് ശനിയാഴ്ച യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ദിലീപിന്റെ ചിത്രത്തിനായി ആരാധകര്‍ ഇത്രയേറെ കാത്തിരുന്ന ഒരു സമയം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. നടി ആക്രമിപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനുള്ള പിന്തുണ എന്ന നിലയില്‍ കൂടിയായിരുന്നു ആരാധകര്‍ ചിത്രത്തെ വരവേറ്റത്. ചിത്രത്തിന് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ വിജയത്തെ തന്നെ ബാധിക്കുന്ന രീതിയില്‍ പ്രധാന ഭാഗങ്ങള്‍ പുറത്തായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT