Kerala

പാമ്പുകളെ പിടിക്കാന്‍ മേയര്‍ ; കൈയടിയുമായി നാട്ടുകാര്‍

നഗരസഭ ഭരണം മാത്രമല്ല പാമ്പു പിടുത്തവും കൊച്ചി മേയര്‍ സൗമിനി ജെയിന് പുഷ്പം പോലെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നഗരസഭ ഭരണം മാത്രമല്ല പാമ്പു പിടുത്തവും കൊച്ചി മേയര്‍ സൗമിനി ജെയിന് പുഷ്പം പോലെയാണ്. സൗമിനി ജെയിനും കുടുംബവും ഇപ്പോള്‍ പാമ്പുകളുടെ പിന്നാലെയാണ്. വീടിനു സമീപത്തെ വളപ്പുകളില്‍ കടന്നുകൂടിയ മലമ്പാമ്പിനെ കഴിഞ്ഞ ദിവസം പിടികൂടി വനംവകുപ്പിന് കൈമാറിയിരുന്നു. മേയര്‍ തന്നെ നേരിട്ടിറങ്ങിയായിരുന്നു പാമ്പു പിടുത്തത്തിന് നേതൃത്വം നല്‍കിയത്. 

പാമ്പുകളെ പിടികൂടുന്നതില്‍ വിദഗ്ധയായ പനമ്പിള്ളി നഗര്‍ സ്വദേശിനി വിദ്യാരാജുവിന്റെ സഹായത്തോടെയാണ് മലമ്പാമ്പിനെ പിടികൂടിയത്. കടിയേക്കാതെ പാമ്പിന്റെ തലയില്‍ പിടിച്ച് ചാക്കിലാക്കി വനംവകുപ്പിന് കൈമാറുകയായിരുന്നു. 

ഡോക്ക് നിര്‍മ്മാണത്തിനായി കപ്പല്‍ശാലയിലെ കാടു വെട്ടിത്തെളിച്ചതോടെ, അവിടെയുണ്ടായിരുന്ന പാമ്പുകള്‍ സമീപത്തെ പറമ്പുകളിലേക്ക് കയറുകയായിരുന്നു. കൂറ്റന്‍ മലമ്പാമ്പുകളും വിഷപ്പാമ്പുകളും സമീപ പറമ്പുകളിലേക്ക് കയറിയതോടെ ഭീതിയിലാണ് നാട്ടുകാര്‍. 

കഴിഞ്ഞ ദിവം രാത്രി പാമ്പിനെ കണ്ടപ്പോള്‍ വനംവകുപ്പിനെ മേയര്‍ വിവരം അറിയിച്ചു. എന്നാല്‍ രാത്രിയില്‍ എത്താന്‍ നിര്‍വാഹമില്ലെന്ന് വനംവകുപ്പ് അറിയിച്ചു. തുടര്‍ന്ന് മേയറുടെ നേതൃത്വത്തില്‍ പാമ്പുപിടിക്കാന്‍ ഇറങ്ങുകയായിരുന്നു. പത്തടി നീളമുള്ള മലമ്പാമ്പിനെയാണ് മേയറും സംഘവും പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍