Kerala

രാഹുല്‍ ഈശ്വറിനെയും സംഘത്തെയും നിലക്കലില്‍ തടഞ്ഞു; സംഘര്‍ഷം

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ ദര്‍ശനത്തിനെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയെയും തടഞ്ഞതിനെ തുടര്‍ന്നന് നിലക്കലില്‍ നേരിയ സംഘര്‍ഷം.

Author : സമകാലിക മലയാളം ഡെസ്ക്

നിലക്കല്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ ദര്‍ശനത്തിനെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയെയും തടഞ്ഞതിനെ തുടര്‍ന്നന് നിലക്കലില്‍ നേരിയ സംഘര്‍ഷം. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് പറഞ്ഞാണ് പൊലീസ് ഇവരെ തടഞ്ഞത്. 

രാഹുല്‍ ഈശ്വറും മുത്തശ്ശി ദേവകി അന്തര്‍ജനവും ഒപ്പം നുറോളം വരുന്ന ഭക്തരുമാണ് വാഹനങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ ശ്രമിച്ചത്. ഇവരെ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായി വാക്കുതര്‍ക്കമുണ്ടാവുകയും രാഹുല്‍ ഈശ്വറും സംഘവും ശരണം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. 

സന്നിധാനത്തേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ 93 വയസുള്ള തന്റെ മുത്തശ്ശിയെ ശബരിമല ദര്‍ശനത്തില്‍ നിന്ന് തടഞ്ഞത് സര്‍ക്കാരിന്റെ നയത്തിന്റെ ഉദാഹരണമാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം