Kerala

രാഹുൽ വയനാട്ടിൽ വന്നത് പണ്ട് കുമരകത്ത് വന്ന ഉദ്ദേശത്തോടെ : ബി ​ഗോപാലകൃഷ്ണൻ

കോൺഗ്രസ്​ കൊള്ളസംഘത്തിന്റെ ബ്രോക്കറാണ് കെ സി വേണുഗോപാൽ

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ. പണ്ട്​ കുമരകത്ത് എന്തിനാണോ വന്നത്​ അതിന്​ തന്നെയാണ്​​​​ രാഹുൽ ഗാന്ധി വയനാട്ടിലും സ്ഥാനാർഥിയായതെന്ന്​ ബിജെപി സംസ്ഥാന വക്താവ്​ കൂടിയായ ​ഗോപാലകൃഷ്ണൻ പറഞ്ഞു. വയനാട്ടിലാകുമ്പോൾ നല്ല കാലാവസ്ഥയും മലയും റിസോർട്ടുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സഹോദരി പ്രിയങ്കയുടെ ഭർത്താവ്​ റോബർട്ട്​ വദ്രക്ക്​ ഭൂമി വിൽക്കാനാണോ രാഹുൽ വയനാട്​ തെരഞ്ഞെടുത്തതെന്നും ഗോപാലകൃഷ്​ണൻ ചോദിച്ചു. കോൺഗ്രസ്​ കൊള്ളസംഘത്തിന്റെ ബ്രോക്കറാണ് കെ സി വേണുഗോപാൽ ​. മുഴുക്കള്ളിയായ സോണിയയും മുക്കാൽ കള്ളനായ രാഹുൽഗാന്ധിയും അരക്കള്ളനായ കെ സി വേണുഗോപാലും ചേർന്ന്​ കേരള​ത്തെ കുട്ടിച്ചോറാക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.​ 

വടകരയിൽ കെ മുരളീധരനെ തോൽപ്പിച്ച്​ പി ജയരാജനെ ജയിപ്പിക്കാനും തിരിച്ച്​ തിരുവനന്തപുരത്ത്​ ഇടതുപക്ഷ വോട്ട്​മറിച്ച്​ ശശി തരൂരിന്​ നൽകാനും കോൺഗ്രസും  സിപിഎമ്മും രഹസ്യധാരണയുണ്ടെന്നും ​ഗോപാലകൃഷ്ണൻ ആരോപിച്ചു. കഴിഞ്ഞ ദിവസം മുസ്ലിം ലീ​ഗ് വൈറസല്ല, എയിഡ്സാണെന്ന് ​ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT