Guruvayur temple image credit: Guruvayur Devaswom
Kerala

റവന്യു മന്ത്രിയുടെ മകന്റെ കല്യാണം; മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ഇന്ന് ഗുരുവായൂരില്‍

മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും ഇന്ന് ഗുരുവായൂരില്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തൃശൂര്‍: മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും ഇന്ന് ഗുരുവായൂരില്‍. റവന്യു മന്ത്രി എ പി അനില്‍കുമാറിന്റെയും പ്രസീജയുടെയും മകന്‍ ഡോ.അര്‍ജുനും മലപ്പുറം കാളികാവ് തൊട്ടാപ്പശേരി മുരളീധരന്റെയും മിനിയുടെയും മകള്‍ ഡോ. നിരോഷയും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും എംഎല്‍എമാരും ഗുരുവായൂരിലെത്തുന്നത്.

എല്ലാ മാസവും ഏതെങ്കിലുമൊരു ദിവസം ഗുരുവായൂരില്‍ ദര്‍ശനം നടത്തുന്നത് നിര്‍ബന്ധമുള്ള വി ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഗുരുവായൂരില്‍ എത്തുന്നത്. എല്ലാ മാസവും ദര്‍ശനം നിര്‍ബന്ധമാക്കിയിട്ടുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഇന്നാണ് ദര്‍ശനത്തിനെത്തുന്നത്.

എല്ലാ മലയാള മാസം ഒന്നാം തീയതിയും ദര്‍ശനം പതിവുള്ള രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനം നടത്തിയിരുന്നു. ഇന്ന് അദ്ദേഹവും ദര്‍ശനം നടത്തും. മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു, ബിന്ദു കൃഷ്ണ, കെ എ തുളസി എന്നിവരും ഇന്ന് ഗുരുവായൂര്‍ ദര്‍ശനത്തിനുണ്ട്.

Revenue Minister's son's wedding; Chief Minister VD Satheesan and ministers in Guruvayur today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; ആക്രമിക്കാന്‍ ശ്രമിച്ചെന്ന് നീന കുറുപ്പ്

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; ഭാഗ്യം അനുകൂലം

വീട് തിളങ്ങും, മനസ്സ് ശാന്തമാകും; സൺഡേ ക്ലീനിങ് ടിപ്സ്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ജോലി വാഗ്ദാനം; ഫോണ്‍ കോളുകളില്‍ വഞ്ചിതരാകരുത്, ജാഗ്രത

വൈറ്റ്ഹൗസിന് സമീപം ശക്തമായ വെടിവെയ്പ്പ്; രണ്ട് പേര്‍ക്ക് പരിക്ക്

SCROLL FOR NEXT