Kerala

റിസോര്‍ട്ടില്‍ വിളിച്ചുവരുത്തി വ്യവസായിയെ നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണം തട്ടി: 27 കാരിയായ തൃശൂര്‍ സ്വദേശിനി പിടിയില്‍ 

റിസോര്‍ട്ട് ഉടമയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: റിസോര്‍ട്ട് ഉടമയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. 27 കാരിയായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ഷമീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

കോഴിക്കോട് കക്കാടംപൊയിലിലെ  റിസോര്‍ട്ടില്‍ കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിസോര്‍ട്ടില്‍ മുറി വാടകയ്ക്ക് എടുത്ത് റിസോര്‍ട്ട് ഉടമയെ വിളിച്ചുവരുത്തി ഷമീനയോടൊപ്പം ഫോട്ടോയും വീഡിയോയും എടുത്താണ് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതുകാണിച്ച് ഭീഷണിപ്പെടുത്തി ആദ്യം 40000 രൂപ വാങ്ങി. പിന്നീട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ റിസോര്‍ട്ട് ഉടമ തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ ഷമീന വലയിലായത്. കേസില്‍ മറ്റൊരു പ്രതിയായ അനീഷിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും സംശയിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT