Kerala

'റേഡിയോ കേരള' ; സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം റേഡിയോ ചാനല്‍ ഇന്നു മുതല്‍ 

'റേഡിയോ കേരള' ; സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം റേഡിയോ ചാനല്‍ ഇന്നു മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ റേഡിയോ ചാനല്‍ തുടങ്ങുന്നു. റേഡിയോ കേരള എന്നു പേരിട്ടിട്ടുള്ള ഇന്റര്‍നെറ്റ് റേഡിയോ ഇന്ന് മുഖ്യമന്ത്രി പിണ്‌റായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുജന സമ്പര്‍ക്ക വകുപ്പിനാണ് ചുമതല.

ലോക മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍, റേഡിയോ കേരള തുടങ്ങുന്നത്.  പുതുമയുള്ള അന്‍പതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കള്‍ക്കു മുന്നിലെത്തുക. ഓരോ മണിക്കൂറിലും വാര്‍ത്തകളുമുണ്ട്.  www.radio.kerala.gov.in  ല്‍ ഓണ്‍ലൈനായി റേഡിയോ പരിപാടികള്‍ കേള്‍ക്കാം.

വി.കെ. പ്രശാന്ത് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി റേഡിയോ മുദ്രാഗാനം പ്രകാശനം ചെയ്യും. പ്രഭാവര്‍മ്മ എഴുതിയ ഗാനം പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് സംഗീതം ചെയ്തത്.  പി.ആര്‍.ഡി പുറത്തിറക്കുന്ന സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പുസ്തകത്തിന്റെ കവര്‍ചിത്രം വരച്ച ഭിന്നശേഷി ചിത്രകാരി നൂര്‍ ജലീലയ്ക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിക്കും.  

പി.ആര്‍.ഡിയുടെ നവീകരിച്ച ന്യൂസ്‌പോര്‍ട്ടല്‍ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.  മേയര്‍ കെ. ശ്രീകുമാര്‍, ഐ.ടി മിഷന്‍ ഡയറക്ടര്‍ ഡോ. ചിത്ര. എസ്, കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ ആശംസകള്‍ നേരും.  പി.ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാല്‍ സ്വാഗതവും ഡയറക്ടര്‍ യു.വി ജോസ് കൃതജ്ഞതയും രേഖപ്പെടുത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

SCROLL FOR NEXT