ഫയല്‍ ചിത്രം 
Kerala

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി ; പുതിയ സമയക്രമം ഇങ്ങനെ

കേരളത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു. പുതിയ സമയപ്രകാരം രാവിലെ ഒമ്പതുമണിയ്ക്ക് കടകള്‍ തുറക്കും. ഉച്ചയ്ക്ക് ഒരുമണി വരെ കടകള്‍ പ്രവര്‍ത്തിക്കും. 

തുടര്‍ന്ന് രണ്ട് മണിയ്ക്ക് വീണ്ടും തുറക്കുന്ന കടകള്‍ വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവര്‍ത്തിക്കുക. നേരത്തെ രാവിലെ 11 മുതല്‍ അഞ്ചുമണി വരെയാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക എന്നാണ് അറിയിച്ചിരുന്നത്. 

കേരളത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ആവശ്യത്തിന് അരിയും ഗോതമ്പും സംഭരിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം മെട്രിക് ടണ്‍ അരി എഫ്‌സിഐ ഗോഡൗണില്‍ ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം