Kerala

'റൊണാള്‍ഡോ-റിവാള്‍ഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദി-ഷാ' : അഡ്വ. ജയശങ്കര്‍

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക നായികാ നായകന്മാര്‍ക്കും പിടിപ്പതു പണിയാകും, വരും നാളുകളില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : റൊണാള്‍ഡോ-റിവാള്‍ഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദി-ഷാ കൂട്ടുകെട്ടെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യനായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്നു അമിത് ഷാ. കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും പൂക്കാലമായിരുന്നു അത്. 

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക നായികാ നായകന്മാര്‍ക്കും പിടിപ്പതു പണിയാകും, വരും നാളുകളില്‍. മൂന്നാമതാണ് സത്യവാചകം ചൊല്ലിയതെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്‍ അമിത് ഷാ തന്നെയാണ്. രാജ്‌നാഥ് സിങിനു പോലുമുണ്ടാവില്ല അക്കാര്യത്തില്‍ സംശയമെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മൂന്നാമതാണ് സത്യവാചകം ചൊല്ലിയതെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്‍ അമിത് ഷാ തന്നെയാണ്. രാജ്‌നാഥ് സിങിനു പോലുമുണ്ടാവില്ല അക്കാര്യത്തില്‍ സംശയം. പോരാത്തതിന് ആഭ്യന്തര വകുപ്പും നല്‍കിയിരിക്കുന്നു.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യനായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്നു അമിത് ഷാ. കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും പൂക്കാലം. കേസ് പരിഗണിക്കാനിരുന്ന ജഡ്ജി വരെ അരിയെത്താതെ മരിച്ചു എന്നാണ് ചരിത്രം.

മോദി ആദ്യം പ്രധാനമന്ത്രി ആയപ്പോള്‍ ഷായെ പാര്‍ട്ടി അധ്യക്ഷനാക്കി. രണ്ടാമതും അധികാരത്തിലേറുമ്പോള്‍ ആഭ്യന്തര വകുപ്പ് തന്നെ ഏല്പിച്ചു.

റൊണാള്‍ഡോ റിവാള്‍ഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദി-ഷാ. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക നായികാ നായകന്മാര്‍ക്കും പിടിപ്പതു പണിയാകും, വരും നാളുകളില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; ആരോപണവുമായി സിപിഎം

70,000 രൂപ മുതൽ 2,75,000 രൂപ വരെ ശമ്പളം, നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു; ഏപ്രിൽ 14 വരെ അപേക്ഷിക്കാം

ആസ്തി വിവരങ്ങള്‍ മറച്ചുവച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം; ആരോപണവുമായി കോണ്‍ഗ്രസ്

ഗുരുവായൂര്‍ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും

തിരിച്ചുകയറി സ്വര്‍ണ വില; ഒറ്റയടിക്ക് 1600 രൂപ കൂടി, വീണ്ടും ഒരുലക്ഷം കടന്നു

SCROLL FOR NEXT