പ്രതീകാത്മക ചിത്രം 
Kerala

ലഹരിയായി പശ ഉപയോഗിച്ചു; കണ്ണൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍ 

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പശ ലഹരിയായി ഉപയോഗിച്ച ബിരുദ വിദ്യാര്‍ഥി കെട്ടടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് കുഴഞ്ഞ് വീണു. കണ്ണൂര്‍ ജില്ലയിലെ ഒളവിലം സ്വദേശിയായ പതിനെട്ടുകാരനാണ് വീണ് ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പത്തോടെ പാനൂര്‍ ബസ്സ്റ്റാന്‍ഡിലെ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ നിന്നാണ് വിദ്യാര്‍ത്ഥി വീണത്.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്തുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ഇതു രണ്ടാം തവണയാണ് ഇതേ വിദ്യാര്‍ഥി പശ ലഹരിയായി ഉപയോഗിച്ചതിന് പോലീസിന്റെ പിടിയിലാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ