Kerala

ലിഗയുടെ കൊലപാതകം: കഞ്ചാവ് എത്തിച്ച് നല്‍കിയ ആള്‍ കസ്റ്റഡിയില്‍ 

വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായതായി സൂചന

സമകാലിക മലയാളം ഡെസ്ക്

കോവളം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായതായി സൂചന. കൊലപാതകക്കേസില്‍ അറസ്റ്റിലായ ഉമേഷ്, ഉദയന്‍ എന്നിവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സുഹൃത്തുക്കളും പ്രദേശവാസികളുമായ രണ്ടുപേരെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. വിദേശ വനിത കൊല്ലപ്പെട്ട ദിവസം ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ ആളും പ്രധാന പ്രതി ഉമേഷിന്റെ സുഹൃത്തായ യുവാവുമാണ് പിടിയിലായത്.

എന്നാല്‍ അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കുന്നില്ല. ചോദ്യം ചെയ്യാനായി പ്രദേശവാസികളായ ഏതാനും പേരെ വിളിച്ച് വരുത്തിയതല്ലാതെ ആരും കസ്റ്റഡിയിലില്ലെന്നാണ് പൊലീസ് പറയുന്നത്. ഉമേഷും ഉദയനും പിടിയിലായതോടെ കോവളത്തെ കഞ്ചാവ് കടത്തുകാരും സമൂഹ്യവിരുദ്ധരും മാളങ്ങളില്‍ ഒളിച്ചത് അന്വേഷണത്തിന് തടസമായിട്ടുണ്ട്. കേസിന് സഹായകമായ വിവരങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഇതോടെ അടഞ്ഞതാണ് പൊലീസിനെ വലയ്ക്കുന്നത്. 

അന്വേഷണം മുറുകിയതോടെ കഞ്ചാവ് കച്ചവടത്തിലെ പ്രമുഖരടക്കം അടുത്തിടെ സ്ഥലം വിട്ടവരുടെ പട്ടികയും പൊലീസ് ശേഖരിക്കുന്നുണ്ട്. കസ്റ്റഡിയില്‍ തുടരുന്ന ഉദയനും ഉമേഷും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്. കഞ്ചാവിന്റെ ലഹരിയില്‍ മയങ്ങിയ യുവതിയെ രണ്ട് തവണ വീതം ഉമേഷും ഉദയനും മാനഭംഗപ്പെടുത്തിയെന്നാണ് കുറ്റസമ്മത മൊഴി. വൈകിട്ട് ബോധം തെളിഞ്ഞ യുവതി തിരികെ പോകാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് മുറുക്കി കൊന്നെന്നാണ് കേസ്. 

വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട് രാസപരിശോധനാ ഫലങ്ങള്‍ ഒരാഴ്ചയ്ക്കകം പൂര്‍ണമായും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇത് ലഭിക്കുന്നതോടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT