പ്രതീകാത്മക ചിത്രം 
Kerala

ലിവ് ഇൻ ബന്ധങ്ങൾ കൂടും, വിവാഹേതര ബന്ധങ്ങളിൽ കുട്ടികൾ ജനിക്കുന്നത് വർധിക്കും; സ്ത്രീകളുടെ വിവാഹ പ്രായം കൂട്ടുന്നതിന് എതിരെ വനിതാ ലീ​ഗ് 

ലിവ് ഇൻ ബന്ധങ്ങൾ കൂടും, വിവാഹേതര ബന്ധങ്ങളിൽ കുട്ടികൾ ജനിക്കുന്നത് വർധിക്കും; സ്ത്രീകളുടെ വിവാഹ പ്രായം കൂട്ടുന്നതിന് എതിരെ വനിതാ ലീ​ഗ് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്​: സ്​ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിൽനിന്ന് പി‍ന്മാറണം എന്നാവശ്യപ്പെട്ട് വനിതാ ലീ​ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. വിവാഹ പ്രായം 18ൽനിന്ന്​ 21 ആക്കുന്നത് 'ലിവ്​-ഇൻ' ബന്ധങ്ങൾ വർധിക്കുന്നതിനും വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്​നങ്ങൾക്കും കാരണമാകുമെന്ന്​ ഇന്ത്യൻ യൂണിയൻ വനിതാ ലീഗ്​ ഭാരവാഹികൾ കത്തിൽ അഭിപ്രായപ്പെട്ടു. 

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച്​ പഠിക്കാനും റിപ്പോർട്ട്​ സമർപ്പിക്കാനും ജയ ജെയ്​റ്റ്​ലിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് അടിസ്​ഥാനമാക്കിയാണ്​ തീരുമാനമെടുക്കുക.

ജൈവപരമായും സാമൂഹികമായുമുള്ള സാഹചര്യങ്ങൾ പരിഗണിച്ച്​ പല വികസിത രാജ്യങ്ങളും പെൺകുട്ടികളുടെ വിവാഹപ്രായം 21ൽനിന്ന്​ 18 ആക്കി മാറ്റിയിട്ടുണ്ടെന്ന്​ വനിതാ ലീ​ഗ് ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു. '2006ലെ ​ശൈശവ വിവാഹ നിരോധന നിയമം​ അനുസരിച്ച്​ ശക്​തമായ നിയമനടപടികളും ജയിൽ ശിക്ഷ ഉൾപെടെയുള്ള ശിക്ഷാ നടപടികളും നിർദേശിക്കുന്നുണ്ട്​. ആ നിയമം കർശനമായി നടപ്പാക്കുന്നതിനുപകരം സ്​ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എന്തർഥമാണുള്ളത്​' -നൂർബിന ചോദിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT