Kerala

ലൈംഗിക പീഡനം : സരിത ഇന്ന് മൊഴി നല്‍കിയേക്കും

ലൈംഗിക പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എംപി  എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച്  കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സോളാര്‍ കേസില്‍ പരാതിക്കാരി സരിതാ എസ് നായര്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയേക്കും. മൊഴി നല്‍കാന്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഷാനവാസ് സരിതയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഹാജരാകാമെന്ന് സരിത അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കുകയും ചെയ്തിരുന്നു. 

ലൈംഗിക പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എംപി  എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച്  കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാല്‍സംഗത്തിനുമാണ് കേസെടുത്തത്. 

ബലാല്‍സംഗ കേസില്‍ ഇരയുടെ രഹസ്യമൊഴി നിര്‍ബന്ധമാണ്. സരിതയുടെ രഹസ്യമൊഴി എടുക്കുന്നതിന് ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. 

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം മാത്രം തുടര്‍നടപടികളുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സരിത നല്‍കുന്ന മൊഴിയുടെ വിശദാംശങ്ങള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍നടപടി സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. കേസില്‍ എഫ്‌ഐആര്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം

ജേസൺ സഞ്ജയ്‌യുടെ സംവിധാനം പാളിയോ ? 'ഇത്രയും ചെറുപ്രായത്തിൽ ഔട്ട്ഡേറ്റഡ് മേക്കിങ്' എന്ന് വിമർശനം; 'സി​ഗ്മ' ആദ്യ ദിന കളക്ഷൻ

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍