Kerala

ലോ ഫ്‌ളോര്‍ ബസ് അടിച്ചുമാറ്റാനുള്ള ശ്രമം പാളി; മോഷ്ടാവ് താക്കോലുമായി കടന്നു, കെഎസ്ആര്‍ടിസി വഴിയരികില്‍

ലോ ഫ്‌ളോര്‍ ബസ് അടിച്ചുമാറ്റാനുള്ള ശ്രമം പാളി; മോഷ്ടാവ് താക്കോലുമായി കടന്നു, കെഎസ്ആര്‍ടിസി വഴിയരികില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുവാറ്റുപുഴ: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് അടിച്ചുമാറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ കള്ളന്‍ ബസിന്റെ താക്കോലുമായി കടന്നു. മുവാറ്റുപുഴ ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ താക്കോല്‍ അടിച്ചുമാറ്റിയാണ് മോഷ്ടാവ് കലിപ്പു തീര്‍ത്തത്.

ഡിപ്പോയില്‍ പണി നടക്കുന്നതിനാല്‍ ഭൂരിഭാഗം ബസുകളും റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഡിപ്പോയില്‍ ചെയ്യുന്നതു പോലെ ബസ് നിര്‍ത്തിയിട്ടു പോവുന്ന ഡ്രൈവര്‍മാര്‍ താക്കോല്‍ ഊരിയെടുത്തു സൂക്ഷിക്കാറില്ല. ഇതു മുതലെടുത്താണ് മോഷ്ടാവ് ബസ് അടിച്ചുമാറ്റാന്‍ ശ്രമം നടത്തിയത്. 

ബസ് കൊണ്ടുപോവാനുള്ള ശ്രമം നടക്കാത്തതുകൊണ്ടാവണം മോഷ്ടാവ് താക്കോലുമായി കടന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ സര്‍വീസ് ആരംഭിക്കാനായി ഡ്രൈവര്‍ എത്തിയപ്പോഴാണ് താക്കോല്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സര്‍വീസ് റദ്ദു ചെയ്തു.

സര്‍വീസ് റദ്ദാക്കിയതോടെ ദുരിതത്തിലായ യാത്രക്കാര്‍ പ്രതിഷേധിച്ചു. എങ്കിലും വൈകിട്ടോടെ മറ്റൊരു താക്കോല്‍ എത്തിച്ചാണ് സര്‍വീസ് പുനരാരംഭിക്കാനായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി