Kerala

ലോകം കാണാന്‍ ഇനി ചേട്ടനെയും കാത്തിരിക്കേണ്ട ; യഥേഷ്ടം സഞ്ചരിക്കാം; മീനുവിന് സര്‍പ്രൈസ് സമ്മാനം

സുനില്‍ കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് ഇലക്ട്രോണിക് വീല്‍ ചെയര്‍ സമ്മാനിക്കാന്‍ തീരുമാനിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ചേട്ടന്റെ കൈകളിലേറാതെ ഇനി മീനുവിന് യഥേഷ്ടം സഞ്ചരിക്കാം. മീനുവിന് സഞ്ചരിക്കാന്‍ ഇലക്ട്രിക്കല്‍ വീല്‍ ചെയര്‍ സമ്മാനമായി ലഭിച്ചു. വിവാഹനിശ്ചയത്തിന് മീനുവിനെയും കയ്യിലെടുത്ത് സഹോദരന്‍ മനു എത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സഹോദരങ്ങളുടെ ഈ അപൂര്‍വ്വ യാത്രയും ജീവിതവും അറിഞ്ഞ കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുനില്‍ കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് ഇലക്ട്രോണിക് വീല്‍ ചെയര്‍ സമ്മാനിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മനുവിനോട് മാത്രമാണ് ഇക്കാര്യം അറിയിച്ചത്. അങ്ങനെ മീനുവിന് സര്‍പ്രൈസായി സമ്മാനം.

ഓട്ടോ ഡ്രൈവറായ മനുവും കുടുംബവും വിവാഹത്തിന് മുന്നോടിയായി പുതിയ വാടക വീട്ടിലേക്ക് ഉടന്‍ താമസം മാറും. അതിന് മുന്നോടിയാണ്  ഏറെ കാലമായുള്ള ആഗ്രഹം സഫലമായത്. വിളപ്പില്‍ പഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഇവര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സച്ചിദാനന്ദന്‍ ഇത്ര ശുദ്ധാത്മാവാണോ?; രണ്ടുമുന്നണികളും മാറി ഭരിച്ചാല്‍ പോരേ, പിന്നെ തെരഞ്ഞെടുപ്പ് തന്നെ വേണ്ടല്ലോ?'

മൂന്നാം ദിവസവും ഓഹരി വിപണിയില്‍ റാലി, നിഫ്റ്റി 25,900ന് മുകളില്‍; ഒഴുകിയെത്തി വിദേശ നിക്ഷേപകര്‍, രൂപ നഷ്ടത്തില്‍

കാലു പിടിക്കേണ്ട ഗതികേട്; കരാര്‍ ഉണ്ടായിട്ടും ബിജു മേനോന്‍ ഉഴപ്പി; വിളിച്ചപ്പോള്‍ എടുത്തില്ല; തുറന്നടിച്ച് നിര്‍മാതാവ്

299ന് ഔട്ട്, ഒറ്റ റണ്ണിന് നഷ്ടമായത് ട്രിപ്പിൾ സെഞ്ച്വറി; വിഷമിച്ച് ഗ്രൗണ്ട് വിട്ട് താരം, ആശ്വസിപ്പിച്ച് മുഹമ്മദ് ഷമി (വിഡിയോ )

ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ന് മുകളില്‍ തന്നെ

SCROLL FOR NEXT