പ്രതീകാത്മകചിത്രം 
Kerala

ലോക്ക്ഡൗണിനിടെ നീണ്ടകരയില്‍ എത്തിയത് 2500 കിലോ ചീഞ്ഞ മത്സ്യം; രണ്ടു മാസം പഴക്കമുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം, കേസ്, കനത്ത പിഴ

വൈപ്പിനില്‍ നിന്ന് എത്തിച്ച 2500 കിലോ മീനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയത്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നീണ്ടകരയില്‍ പഴകിയ മത്സ്യം പിടികൂടി. വൈപ്പിനില്‍ നിന്ന് എത്തിച്ച 2500 കിലോ മീനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയത്. ഇതിന് രണ്ടുമാസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ഇന്ന് രാവിലെയാണ് കവചിത വാഹനത്തില്‍ മത്സ്യം നീണ്ടകരയില്‍ എത്തിച്ചത്. ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റ് ഡ്രൈവര്‍മാരും നാട്ടുകാരുമാണ് അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മീനാണെന്ന് തിരിച്ചറിഞ്ഞത്. ഉപയോഗശൂന്യമായ മത്സ്യം വില്‍ക്കാന്‍ ശ്രമിച്ചതിന് വണ്ടിയുടെ ഉടമയ്‌ക്കെതിരെ ഭക്ഷ്യ സുരക്ഷാ വിഭാഗം കേസെടുത്തു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നീണ്ടകരയില്‍ തന്നെ മത്സ്യം നശിപ്പിക്കാനുളള തീരുമാനത്തിലാണ് അധികൃതര്‍.

സംസ്ഥാനത്ത് ഇന്നുമുതല്‍ പരമ്പരാഗത വളളങ്ങളില്‍ മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് അനധികൃതമായി മീന്‍ എത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ചത്. ആദ്യം ചടയമംഗലത്ത് വില്‍പ്പന നടത്താനാണ് ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നീണ്ടകരയില്‍ എത്തിച്ചത്. ഉടമയില്‍ നിന്ന് കനത്തപിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT