ഫയല്‍ ചിത്രം 
Kerala

ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രഭാത വ്യായാമം ; ഡ്രോണില്‍ കുടുങ്ങി ; 41 പേര്‍ അറസ്റ്റില്‍

നിരോധനാജ്ഞ ലംഘിച്ചതിനും, ലോക്ക് ഡൗണ്‍ നിര്‍ദേശം പാലിക്കാതെ പുറത്തിറങ്ങിയതിനും കൂട്ടം കൂടിയതിനുമാണ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് രാവിലെ വ്യായാമത്തിനും പ്രഭാതസവാരിക്കുമായി ഇറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പനമ്പിള്ളി നഗറിലാണ് സംഭവം. ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പുലര്‍ച്ചെ പുറത്തിറങ്ങിയ 41 പേരെയാണ് പൊലീസ് പിടികൂടിയത്. 

പൊലീസ് നടത്തി ഡ്രോണ്‍ നിരീക്ഷണത്തിലാണ് പ്രഭാതസവാരിക്കാര്‍ കുടുങ്ങിയത്. അറസ്റ്റിലായവരില്‍ രണ്ട് സത്രീകളും ഉള്‍പ്പെടുന്നു. കൂട്ടത്തോടെ ആളുകള്‍ പ്രഭാതസവാരിക്ക് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് പൊലീസ് നേരത്തെ വിലക്കിയിരുന്നതാണ്. എന്നാല്‍ ഇത് ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഡ്രോണ്‍ വഴി രാവിലെ നിരീക്ഷണം നടത്തുകയായിരുന്നു. 

നിരോധനാജ്ഞ ലംഘിച്ചതിനും, ലോക്ക് ഡൗണ്‍ നിര്‍ദേശം പാലിക്കാതെ പുറത്തിറങ്ങിയതിനും കൂട്ടം കൂടിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എപ്പിഡെമിക് ആക്ട് പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് സൂചന
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി