പ്രതീകാത്മകചിത്രം 
Kerala

ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കൂട്ടത്തോടെ കോവളത്ത്

കോവളം ബീച്ചിലാണ് വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച്  വിദേശികള്‍ കൂട്ടത്തോടെ കടല്‍തീരത്ത്. കോവളം ബീച്ചിലാണ് വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയത്. രാവിലെ ലൈഫ് ഗാര്‍ഡുമാര്‍ വരുന്നതിനും മുന്‍പായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ ആറരയോടു കൂടിയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കോവളം ബീച്ചില്‍ ലൈറ്റ്ഹൗസിനോട് ചേര്‍ന്നുള്ള ഭാഗത്താണ് മുപ്പതിലേറേ വിനോദ സഞ്ചാരികള്‍ കൂട്ടമായി കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ലൈഫ് ഗാര്‍ഡുമാരുടെ ഡ്യൂട്ടി രാവിലെ ഏഴുമണിക്കാണ് ആരംഭിക്കുന്നത്. അവര്‍ എത്തിയപ്പോഴാണ് ഇത്തരമൊരു കാര്യം ശ്രദ്ധയില്‍പെട്ടത്. ലൈഫ് ഗാര്‍ഡുമാര്‍ ശക്തമായ താക്കീത് ചെയ്തതോടെ വിദേശികള്‍ ഹോട്ടല്‍ മുറികളിലേക്കു മടങ്ങാന്‍ തയാറായി.

ലൈഫ് ഗാര്‍ഡുമാര്‍ ഡ്യൂട്ടിക്കു വരുന്നതിനു മുന്‍പ് ലോക്ഡൗണ്‍ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ചു പതിവായി വിദേശികള്‍ ഇവിടെ കുളിക്കാനായി ഇറങ്ങാറുണ്ടെന്ന വിവരവും പിന്നാലെ പുറത്തു വന്നു. ലോക്ക്ഡൗണ്‍ ലംഘനം പരിശോധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സംരക്ഷണയിലുള്ളവര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം