Kerala

ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന; കൊടുങ്ങല്ലൂരിൽ അഞ്ച് പേർ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊടുങ്ങല്ലുർ: ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ അഞ്ച് പേരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് വടക്ക് വശം മസ്ജിദുൽ ബിലാൽ പളളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടത്തിയ അഞ്ച് പേരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.  

പള്ളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടക്കുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് ആളുകൾ പോലീസിൻ്റെ പിടിയിലാകുന്നത്. എറിയാട് യു ബസാർ പുളിപറമ്പിൽ  അഫ്​സൽ, മാന്തുരുത്തിൽ  ഷംസുദ്ധീൻ, നെട്ടൂക്കാരൻ മുഹമ്മദാലി, പുളിപറമ്പിൽ മക്കാർ, പുളി പറമ്പിൽ  അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഇവരെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്