Kerala

ലോഡ്ജിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനം, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി: കായിക അധ്യാപകന്‍ പിടിയില്‍ 

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കായിക അധ്യാപകന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കായിക അധ്യാപകന്‍ പിടിയില്‍. തൊടുപുഴ നഗരത്തിനു സമീപമുള്ള പഞ്ചായത്തിലെ സ്വകാര്യ സ്‌കൂള്‍ കായിക അധ്യാപകനാണ് പിടിയിലായത്. കോടിക്കുളം സ്വദേശി സോയുസ് ജോര്‍ജിനെയാണ്  പൊലീസ്  അറസ്റ്റ് ചെയ്തത്.

പീഡനം സംബന്ധിച്ച് 12 കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.സകൂളില്‍ നിന്നും ആണ്‍കുട്ടികളെ തൊടുപുഴ നഗരത്തിലെ ഒരു ലോഡ്ജിലെത്തിച്ചും, മറ്റ് സ്ഥലങ്ങളില്‍ വച്ചും  പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും ദൃശ്യങ്ങള്‍  മൊബൈലില്‍ പകര്‍ത്തി ലാപ്‌ടോപ്പില്‍ സേവ് ചെയ്ത്  വരികയായിരുന്നു. പീഡനം സംബന്ധിച്ച് 12 കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലായിരുന്ന ഇയാളെ തെളിവെടുപ്പിനായി  പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാളുടെ വീട്ടില്‍ നിന്നു ലഭിച്ച  ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍  പീഡനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍  കണ്ടെത്തി. 

4 വര്‍ഷത്തോളമായി സമാനമായ രീതിയില്‍ പീഡനം നടത്തിയിരുന്നതായി ഇയാള്‍ സമ്മതിച്ചു. ദൃശ്യങ്ങള്‍ കാട്ടി കുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്. 13 വയസില്‍ താഴെയുള്ള 6 കുട്ടികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയതായാണ് കണ്ടെത്തിയത്.  മൊബൈലും ലാപ്‌ടോപ്പും   കൂടുതല്‍ പരിശോധിച്ചു വരികയാണെന്ന്  പൊലീസ്  പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT