പ്രതീകാത്മക ചിത്രം 
Kerala

ലോറിയില്‍ രഹസ്യ അറ; കടത്തിയത് അറുപത് ലക്ഷം രൂപ; രണ്ടുപേര്‍ അറസ്റ്റില്‍

രേഖകളില്ലാതെ ലോറിയില്‍ കടത്തിയ 60 ലക്ഷം രൂപയുടെ കുഴല്‍പണം മീനങ്ങാടി പൊലീസ് പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

മീനങ്ങാടി: രേഖകളില്ലാതെ ലോറിയില്‍ കടത്തിയ 60 ലക്ഷം രൂപയുടെ കുഴല്‍പണം മീനങ്ങാടി പൊലീസ് പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഡ്രൈവര്‍  ഇരുളം വാളവയല്‍ സ്വദേശി പയ്യാനിക്കല്‍ രാജന്‍, സഹായി ബത്തേരി കുപ്പാടി സ്വദേശി പള്ളിപറമ്പില്‍ ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്.

കൊളഗപ്പാറയില്‍ വച്ചാണ് ലോറിയുടെ രഹസ്യ അറയില്‍ നിന്നു പണം പിടികൂടിയത്.  മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ.കെ. അബ്ദുല്‍ ഷെരീഫ്, എഎസ്‌ഐ ഹരീഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ നിഷാദ്, ഫിനു, നിധീഷ്, ഉനൈസ്, സുനീഷ്, കുര്യാക്കോസ്, സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!